അത് നടക്കാന്‍ പാടില്ലാത്തതായിരുന്നു; ഇങ്ങനെ ഒരു കാര്യം പറയേണ്ടി വന്നതു പോലും മോശം: സ്‌കൂള്‍ ബസ്സിന് നേരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് മിതാലി രാജ്

ഹരിയാനയിലെ ഗുരുഗാവില്‍ രജ്പുത് കര്‍ണി സേന സ്‌കൂള്‍ ബസ്സിന് നേരെ നടത്തിയ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം ഉയരവെ സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജും രംഗത്തെത്തി.

അതു നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും ഇങ്ങനെ ഒരു കാര്യം പറയേണ്ടി വന്നതു പോലും മോശമാണെന്നും മിതാലി ട്വീറ്റ് ചെയ്തു.

ഇന്നലെ കര്‍ണി സേന പ്രവര്‍ത്തകര്‍ പദ്മവതിനെതിരെയുള്ള പ്രതിഷേധമെന്ന പേരില്‍ വ്യാപക ആക്രമണമാണ് അഴിച്ചു വിടത്. പ്രതിഷേധക്കാര്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്‌കൂള്‍ ബസിനുനേരെ കല്ലെറിഞ്ഞിരുന്നു.

ചില്ലുകള്‍ അടിച്ചുപൊട്ടിച്ചു. സീറ്റുകള്‍ക്കിടയില്‍ മറഞ്ഞിരുന്നാണ് കുട്ടികള്‍ കല്ലേറില്‍നിന്ന് രക്ഷപ്പെട്ടത്. ജിഡി ഗോയങ്ക വേള്‍ഡ് സ്‌കൂളിന്റെ ബസിനുനേരെയാണ് ആക്രമണം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News