യെച്ചൂരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് എസ്ആര്‍പി; ”ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നത് സാമ്പത്തിക ആരോപണം മാത്രം, പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ല”

കോഴിക്കോട്: കരട് രാഷ്ട്രീയപ്രമേയം സംബന്ധിച്ച സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള.

പാര്‍ട്ടിയില്‍ രണ്ട് ചേരി എന്നത് ശത്രുക്കളുടെ ആഗ്രഹം മാത്രമാണ്. സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതില്‍ കൂടുതലൊന്നും യെച്ചൂരി പറഞ്ഞിട്ടില്ലെന്നും എസ്ആര്‍പി പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നത് സാമ്പത്തിക ആരോപണം മാത്രമാണെന്നും പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും എസ്ആര്‍പി കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് കര്‍ഷക സംഘം മേഖലാ റിപ്പോര്‍ട്ടിംഗില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എസ്ആര്‍പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News