വര്‍ജീനിയയുടെ ഒര്‍മ്മയില്‍ ”Google doodle”

‘ഒരു സ്ത്രീക്ക് പണവും അവളുടേതായ ഒരു മുറിയും വേണം, അവള്‍ നോവല്‍ എഴുതാന്‍ പോവുകയാണെങ്കില്‍’. എ റൂം ഓഫ് വണ്‍സ് ഓണ്‍ (A Room of One’s Own) എന്ന കൃതിയിലൂടെ ആധുനിക നോവലിന്റെയും സ്ത്രീവാദ സംവാദത്തിന്റെയും മുഖച്ഛായ മാറ്റിയ എഴുത്തുകാരി വര്‍ജീനിയ വൂള്‍ഫിന്റെ വാക്കുകളാണിവ.

ഔപചാരിക വിദ്യാഭ്യാസം ഒന്നും തന്നെയില്ലാതെ ആഴവും പരപ്പുമുള്ള വായനയിലൂടെ ബ്രിട്ടീഷ് നോവലിന്റെ ഒരു പരിവര്‍ത്തനഘട്ടത്തെ വര്‍ജീനിയ വുള്‍ഫ് പ്രതിനിധാനം ചെയ്തു. 75 വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ട വര്‍ജീനിയയുടെ136ാം  ജന്മദിനമാണിന്ന്.

വ്യവസ്ഥിതിക്കെതിരെ, സാമ്രാജ്യത്വത്തിനെതിരെ, മുതലാളിത്ത വ്യവസ്ഥക്കെതിരെ, പട്ടാളവത്കരണത്തിനെതിരെ, ലിംഗചൂഷണത്തിനെതിരെ. എഴുത്ത്, ലിംഗഭേദം എന്നീ വിഷയങ്ങളെ സിദ്ധാന്തവത്കരിച്ച വര്‍ജീനിയയുടെ ഒര്‍മ്മയ്ക്കായാണ് അവരുടെ 136ാം ജനന്മദിനത്തില്‍ Google  ന്‍റെ ഇന്നത്തെ doodle.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News