കാര്‍ ഒട്ടകത്തെ ഇടിച്ച് മരണം; മലയാളി യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി കോടതി വിധി

അബുദാബിയില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന്റെ കുടുംബത്തിനു മൂന്നര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന്‍ അബുദാബി കോടതി വിധി.

2013 മെയ് മാസത്തില്‍ അബുദാബി ബനിയാസില്‍ വെച്ചുണ്ടായ അപകടത്തില്‍ മരണപെട്ട മലപ്പുറം ഒഴൂര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെ കുടുംബത്തിനാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. അബുദാബിയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ ഹമീദ് കമ്പനി വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍  റോഡിനു കുറുകെ വന്ന ഒട്ടകവുമായി ഇവരുടെ കാര്‍ കൂട്ടിയിടിക്കുകയും സാരമായി പരിക്കേറ്റ ഹമീദ് മരിക്കുകയും ചെയ്തിരുന്നു.

വാഹനത്തിനു ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും നഷ്ടപരിഹാരം നല്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി തയ്യാറാകാത്തതിനെ തുടര്‍ന്ന് അബ്ദുല്‍ ഹമീദിന്റെ കുടുംബം ദുബായിലെ അഭിഭാഷകനായ ഷംസുദീന്‍ കരുനാഗപ്പളി മുഖേന കോടതിയെ സമീപിച്ചു.

നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി അത് നല്‍കാന്‍ തയ്യാറാകാതെ അപ്പീല്‍ നല്‍കി. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് അബുദാബി കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here