ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ രണ്ടു മക്കളെ കൊലപ്പെടുത്തി; ഓസ്ട്രേലിയയില്‍ അമ്പത്തൊന്നുകാരി അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ രണ്ടു മക്കളെ കൊലപ്പെടുത്തി. ഓസ്ട്രേലിയയില്‍ അമ്പത്തൊന്നുകാരി അറസ്റ്റില്‍. ഓസ്ട്രേലിയയില്‍ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് അമ്പത്തൊന്നുകാരി അറസ്റ്റില്‍. മക്കളുടെ പേരിലുള്ള അഞ്ചുകോടിയുടെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാനായിരുന്നു ശ്രമം. ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ്കോസ്റ്റില്‍നിന്ന് അമ്പെത്താന്നുകാരിയായ മാരി ക്രാബ്ട്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനെട്ടുകാരിയായ മകള്‍ എറിനെ 2012ലും ഇരുപത്താറുകാരനായ മകന്‍ ജൊനാഥനെ കഴിഞ്ഞവര്‍ഷവും മാരി കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഭിന്നശേഷിക്കാരായിരുന്നു. പണത്തിനായാണ് ഇവര്‍ കൊലനടത്തിയതെന്നാണ് പൊലീസ് ഭാഷ്യം.

മക്കളുടെ പേരിലുള്ള അഞ്ചുകോടിയുടെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാനായിരുന്നു ശ്രമം. ഇരുപത്തഞ്ചുകാരിയായ മറ്റൊരു മകളെ ഇവര്‍ വര്‍ഷങ്ങളായി പീഡിപ്പിക്കുന്നതായും പൊലീസ് പറഞ്ഞു.

രണ്ട് വീട്ടില്‍നിന്നായാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കിട്ടിയത്. ആത്മഹത്യയാണെന്നാണ് അന്ന് കരുതിയിരുന്നത്. ബ്രിസ്ബന്‍ കോടതിയില്‍ ഹാജരാക്കിയ മാരിയെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതകത്തിനും ശാരീരിക അക്രമത്തിനും സാമ്പത്തിക കുറ്റകൃത്യത്തിനും കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News