കളം പിടിച്ച് ദക്ഷിണാഫ്രിക്ക; അംലയ്ക്ക് പിന്തുണ നല്‍കി റബാഡ; ആശ്വാസ ജയമെന്ന ഇന്ത്യന്‍ പ്രതീക്ഷയും അകലുന്നു

ജോഹന്നാസ് ബര്‍ഗ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഡ്രൈവിംഗ് സീറ്റില്‍. ഇന്ത്യയെ ഒന്നാം ഒന്നാം ഇന്നിംഗ്‌സില്‍ 187 റണ്‍സില്‍ എറിഞ്ഞിട്ട ശേഷം ബാറ്റിംഗ് തുടങ്ങിയ ആതിഥേയര്‍ മികച്ച സ്കോറിലേക്ക്.

ഇന്നലെ എല്‍ഗറിനെ മടക്കിയ ഭുവി ഇന്ന് ആദ്യം തന്നെ മാര്‍ക്രമിനെ വീഴ്ത്തി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. പക്ഷെ നൈറ്റ് വാച്ച് മാന്‍ റബാഡയും മധ്യനിര താരം ഹഷീം ആംലയും പ്രതിരോധം കടുപ്പിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വലഞ്ഞു.

64 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് അംല റബാഡ സഖ്യം പിരിഞ്ഞത്. 30 റണ്‍സ് നേടിയ റബാഡയെ ഇഷാന്ത് വീ‍ഴ്ത്തുകയായിരുന്നു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 3 വിക്കറ്റിന് 81 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 7 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യന്‍ സ്കോറിനൊപ്പമെത്താന്‍ ആതിഥേയര്‍ക്ക് 107 റണ്‍സ് കൂടി മതി.

നേരത്തെ നായകന്‍ വിരാട് കൊഹ്ലിയും ചേതേശ്വര്‍ പൂജാരയും നേടിയ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് 187 റണ്‍സെങ്കിലും സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റബാഡയാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ കനത്ത നാശം വിതച്ചത്.

ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര അടിയറവെച്ച ടീം ഇന്ത്യ ആശ്വാസ ജയം തേടിയാണ് ജോഹന്നാസ്ബര്‍ഗില്‍ ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News