ഇന്ത്യന്‍ ഓയിലിന്റെ കുഴലില്‍ നിന്നും വന്‍ പെട്രോള്‍ മോഷണം; പുറത്തായത് വന്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍

ന്യൂഡല്‍ഹി:ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പിലേക്ക് ബന്ധിപ്പിച്ചിരുന്ന പെട്രോള്‍ ഊറ്റാനുളള കുഴല്‍ പൊലീസ് കണ്ടെത്തി. വന്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് നടത്തിയതിരച്ചിലിലാണ് ഇക്കാര്യം കണ്ടെത്തിയത്. കെട്ടിടങ്ങള്‍ കുലുങ്ങുന്ന രീതിയിലുള്ള വന്‍ സ്‌ഫോടനം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്.

പൊലീസ് നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പിലേക്ക് ബന്ധിപ്പിച്ചിരുന്ന പെട്രോള്‍ ഊറ്റാനുളള കുഴലാണെന്നും കണ്ടെത്തുകയായിരുന്നു. സ്ഫോടനത്തിന് കാരണമായത് തുരങ്കത്തില്‍ ഗ്യാസ് നിറഞ്ഞതിനെ തുടര്‍ന്നായിരുന്നു. പെട്രോള്‍ മോഷണം നടത്തിയിരുന്ന റാക്കറ്റിന്റെ തലവന്‍ ദാര്യാഗഞ്ചില്‍ ബിസിനസ് നടത്തിയിരുന്ന സുബൈറിനെ പോലീസ് പിടികൂടി. മോഷ്ടിക്കുന്ന പെട്രോള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയാണ് ചെയ്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News