ഫാഷന്‍ റാംപില്‍ വന്‍ ദുരന്തം; ക്യാറ്റ് വാക്ക് നടത്തിയ പെണ്‍കുട്ടിയുടെ തൂവല്‍കിരീടത്തില്‍ തീപിടിച്ചു; പിന്നീട് സംഭവിച്ചത് വീഡിയോ പറയും

സൗന്ദര്യമത്സരങ്ങള്‍ ഏവരുടേയും ശ്രദ്ധനേടാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഫാഷന്‍ റാംപുകള്‍ ദുരന്തത്തിനും വേദിയാകും. അത്തരം ദുരന്തത്തിലൂടെയാണ് എല്‍ സാല്‍വദോറില്‍ നടന്ന സൗന്ദര്യമത്സരം ലോക ശ്രദ്ധയാകര്‍ഷിച്ചത്.

റാംപില്‍ മിന്നിത്തിളങ്ങാനായി പെണ്‍കുട്ടിയെത്തിയത് തൂവലുകള്‍ കൊണ്ട് മനോഹരമായി അലങ്കരിച്ച കിരീടവുമായിട്ടായിരുന്നു. എന്നാല്‍ ഈ കിരീടം തന്നെ വലിയ പണിയായി മാറുകയായിരുന്നു.

തുവല്‍കിരീടവുമായി ചുവടുവെച്ച് മുന്നേറുകയായിരുന്നു പെണ്‍കുട്ടി. അതിനിടയിലാണ് ദുരന്തം അരങ്ങേറിയത്. വേദിയില്‍ തീപന്തവുമായി നിന്ന യുവാവിനെ പെണ്‍കുട്ടി ശ്രദ്ധിച്ചില്ല.

പെണ്‍കുട്ടി നടന്നുമുന്നേറയപ്പോള്‍ വലിയ തൂവല്‍കിരീടത്തില്‍ തീപന്തത്തില്‍ നിന്ന് തീപടര്‍ന്ന് പിടിച്ചു. ഇതറിയാതെ അവള്‍ പിന്നെയും മുന്നോട്ട് നീങ്ങി.

വേദിയിലുണ്ടായിരുന്ന അവതാരകനും പരിപാടിയുടെ നടത്തിപ്പുകാരും ഓടിയെത്തിയത് രക്ഷയായി. കൈകൊണ്ടും മറ്റും അവര്‍ എങ്ങനയൊക്കയോ തീയണച്ചു. അപ്പോഴും പെണ്‍കുട്ടിയുടെ നിലവിളി തുടരുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here