കള്ള് മദ്യത്തിന്‍റെ പരിധിയില്‍ പെടില്ല; സുപ്രിംകോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍ ഇങ്ങനെ

കള്ളിനെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി നിര്‍ദേശിച്ച് സുപ്രീംകോടതി. അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്താന്‍ കഴിയില്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു.

നിയമം ഭേദഗതി ചെയ്താല്‍ കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ ഇളവ് ലഭിക്കും. ഫെബ്രുവരി 16നകം കള്ള് ഷാപ്പുകള്‍ തമ്മിലുള്ള ദൂരപരിധി എത്രയെന്ന് നിശ്ചയിച്ച് സംസ്ഥാനം അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

അതേ സമയം കള്ളുഷാപ്പുകള്‍ മാറ്റാനാകില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ നിലപാടറിയച്ചു. കേസ് ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News