‘ആദി’യില്‍ പ്രണവിനൊപ്പം മോഹന്‍ലാലും സുചിത്രയും?

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി വെള്ളിത്തിരയിലേക്ക് എത്തുന്ന ആദി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മോഹന്‍ലാലിന്റെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ നരസിംഹം തീയറ്ററുകളിലെത്തിയ ജനുവരി 26നാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റവും.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ്, മാക്‌സ് ലാബ് എന്നിവയ്ക്കാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ, ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

ആദിയില്‍ പ്രണവിനൊപ്പം മോഹന്‍ലാലും ഭാര്യ സുചിത്രയും എത്തുന്നു. ഒരു റെസ്റ്റോറന്റ് സീനിലാണ് മോഹന്‍ലാലും കുടുംബവും എത്തുന്നതെന്നാണ് വാര്‍ത്തകള്‍.

സിദ്ധിഖ് അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, ലെന എന്നിവരും പ്രണവിനൊപ്പം തകര്‍ത്തഭിനയിച്ചിട്ടുണ്ട്. പ്രണവിന്റ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലറും ഗാനവും ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

നായക പദവിയിലേക്ക് ചുവടുവയ്ക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News