ജയമോളുടെ മാനസികനില വിദഗ്ദ്ധ സംഘം പരിശോധിച്ചു; നിഗമനങ്ങള്‍ ഇങ്ങനെ

കൊല്ലത്ത് 14കാരനെ കൊലപ്പെടുത്തിയ അമ്മ ജയമോളുടെ മാനസികനില വിദഗ്ദ്ധ സംഘം പരിശോധിച്ചു. ജയമോളെ വീണ്ടും ചോദ്യം ചെയ്ത പൊലീസ് കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തിലാണ്.

തിരുവനന്തപുരത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ജയമോളുടെ മാനസികനില പരിശോധിച്ചത്. നേരത്തെ പ്രഥാമിക പരിശോധനയില്‍ ജയമോള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ വിശദമായ പരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.

ജയയുടെ ഭര്‍ത്താവ്, മകള്‍ എന്നിവരുമായും ഡോക്ടര്‍മാര്‍ സംസാരിച്ചു. ഡോക്ടര്‍മാരുടെ സംഘം കൂടിയാലോചിച്ച ശേഷം രണ്ട് ദിവസത്തിനകം ജയയുടെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും.

രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ ജയമോളെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്നാണ് ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിലും ജയമോള്‍ നല്‍കിയ മൊഴി.

മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നെങ്കില്‍ മറ്റെവിടെയെങ്കിലും മൃതദേഹം ഒളിപ്പിക്കാമായിരുന്നില്ലേ എന്ന് ചോദ്യം ചെയ്യലിനിടെ ജയമോള്‍ പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു. ജയമോളുടെ മൊഴിയും ഭര്‍ത്താവ്, മകള്‍, മറ്റ് ബന്ധുക്കള്‍ തുടങ്ങിയവരുടെ മൊഴിയും തമ്മില്‍ കാര്യമായ വൈരുദ്ധ്യങ്ങളില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.

രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിപൂര്‍ത്തിയായ സാഹചര്യത്തില്‍ ജയമോളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News