കശ്മീരില്‍ ഭീകരാക്രമണം ചെറുക്കവെ വീരമൃത്യുവരിച്ച ജ്യോതിപ്രകാശ് നിരാലയ്ക്ക് അശോക ചക്ര പുരസ്‌കാരം

ജമ്മു-കശ്മീരില്‍ ഭീകരാക്രമണം ധീരമായി ചെറുക്കവെ ജീവന്‍ നഷ്ടമായ വ്യോമസേന കോര്‍പറല്‍ ജ്യോതിപ്രകാശ് നിരാലയ്ക്ക് അശോക ചക്ര പുരസ്കാരം. യുദ്ധകാലത്തല്ലാതെ സൈനികര്‍ക്ക് നല്‍കുന്ന ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള പരമോന്നത ബഹുമതിയാണിത്. കഴിഞ്ഞവര്‍ഷം നവംബര്‍ 18നു ബന്ദിപ്പോറയില്‍ ആറംഗ ഭീകരസംഘത്തെ നേരിടവെയാണ് നിരാലയ്ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റിട്ടും ഭീകരരെ ആറുപേരെയും വെടിവച്ചുവീഴ്ത്തിയശേഷമാണ് നിരാല മരണത്തിനു കീഴടങ്ങിയത്.

ഉറിയില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ ആറിനു ഭീകരാക്രമണശ്രമം തകര്‍ക്കുന്നതിനു നേതൃത്വം നല്‍കിയ മേജര്‍ വിജയന്ത് ബിസ്തിനു കീര്‍ത്തിചക്ര സമ്മാനിക്കും. സര്‍ജന്റ് ഖൈര്‍നര്‍ മിലിന്ദ് കിഷോര്‍, കോര്‍പറല്‍ നിലീഷ് കുമാര്‍ നയന്‍ എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി ശൌര്യചക്ര നല്‍കും.

മേജര്‍ അഖില്‍രാജ്, ക്യാപ്റ്റന്‍ രോഹിത് ശുക്ള, ക്യാപ്റ്റന്‍ അഭിനവ് ശുക്ള, ക്യാപ്റ്റന്‍ പ്രദീപ് ആര്യ, ഹവില്‍ദാര്‍ മുബാറിക് അലി, ഹവില്‍ദാര്‍ രവീന്ദ്ര ഥാപ്പ, നായിക് നരേന്ദര്‍സിങ്, ലാന്‍സ്നായിക് ബദര്‍ ഹുസൈന്‍, പാരാട്രൂപ്പര്‍ മഞ്ചു എന്നിവരും ശൌര്യ ചക്ര പുരസ്കാരത്തിനു അര്‍ഹരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News