പാലക്കാട് നവജാതശിശുവിനെ വിറ്റ സംഭവം; അച്ഛനും മുത്തശ്ശിയും ഇടനിലക്കാരിയും കുടുങ്ങി

പാലക്കാട് മാതാപിതാക്കള്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പോലീസിന്‍റെ കസ്റ്റഡിയില്‍. കുട്ടിയുടെ അച്ഛനും മുത്തശ്ശിയും ഇടനിലക്കാരിയെന്ന് സംശയിക്കുന്ന സ്ത്രീയുമാണ് തമി‍ഴ്നാട്ടില്‍ നിന്ന് പോലീസ് പിടികൂടിയത്. പിടിയിലായത്. ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച മറ്റൊരു സ്ത്രീക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

പാലക്കാട് കുനിശ്ശേരിയില്‍ മാതാപിതാക്കള്‍ നവജാത ശിശുവിനെ വില്‍പന നടത്തിയ സംഭവത്തില്‍ ക‍ഴിഞ്ഞ ദിവസം തന്നെ പോലീസ് അന്വേഷണം തമി‍ഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു. നിലവില്‍ കുട്ടിയുടെ അച്ഛന്‍ രാജന്‍, മുത്തശ്ശി എന്നിവരെ പൊള്ളാച്ചിയില്‍ നിന്നും ഇടനിലക്കാരിയെന്ന് സംശയിക്കുന്ന കസ്തൂരിയെദിണ്ഡിഗലില്‍ നിന്നുമാണ് പിടികൂടിയത്.

ഈറോഡ് സ്വദേശിയായ സുമതി എന്ന സ്ത്രീക്കാണ് കുട്ടിയെ കൈമാറിയതെന്നാണ് ഇവര്‍ പോലീസിന് മൊ‍ഴി നല്‍കിയിരിക്കുന്നത്. ഇവരെ കണ്ടെത്തിയാല്‍ മാത്രമേ കുട്ടിയെ കൈമാറായിതാര്‍ക്കാണെന്ന് കണ്ടെത്താന്‍ ക‍ഴിയൂവെന്ന് പോലീസ് പറഞ്ഞു.

ഇവരെ കണ്ടെത്താനായി ഈറോഡിലേക്ക് പോലീസ് അന്വേഷണം വ്യാപിച്ചു. ഇവരെ കണ്ടെത്തിയാല്‍ കുട്ടിയെ വീണ്ടെടുക്കാന്‍ ക‍ഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാന്പത്തിക പ്രയാസത്തിന്‍റെ പേരില്‍ ബിന്ദു-രാജന്‍ ദന്പിതകള്‍ ഒരു ലക്ഷം രൂപക്കാണ് കുട്ടിയെ പൊള്ളാച്ചിയില്‍ വില്‍പന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel