ദേ പിന്നേം സംഘികളുടെ നാറുന്ന പരിപാടി പൊളിഞ്ഞു; ഇന്‍റര്‍പോള്‍ റോക്ക്ബാന്‍ഡിനെ സിപിഐഎം അധിക്ഷേപിച്ചതായി വ്യാജവാര്‍ത്ത; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

മുന്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം ടോം മൂഡിയെ സിപിഐ എം പ്രവര്‍ത്തകര്‍ അധിക്ഷേപിക്കുന്നു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനു പിന്നാലെ, വീണ്ടും വ്യാജ പതിപ്പുമായി സംഘപരിവാര്‍ ഗുഢാലോചന.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളെ പിന്‍പറ്റിയാണ് തെറ്റിദ്ധാരണ പരത്താന്‍ ലക്ഷ്യമിട്ട് ആര്‍എസ്എസ് പ്രചാരണം നടത്തിവരുന്നത്.

സിപിഐ എം പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര അന്വേഷണ സംഘമായ ഇന്റര്‍പോളെന്ന് തെറ്റിദ്ധരിച്ച് അമേരിക്കന്‍ റോക്ക്‌ ബാന്റായ ഇന്റര്‍പോളിന്റെ ഫേസ്‌ബുക്ക് പേജില്‍ മോശം പരാമര്‍ശം നടത്തുന്നു എന്നാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ പ്രചരണം നടക്കുന്നത്‌.

സിപിഐ എം പ്രവര്‍ത്തകര്‍ എന്ന വ്യാജേന, സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഇന്റര്‍പോളിന് ആകില്ല എന്ന തരത്തില്‍ വ്യാജ പ്രൊഫൈലുകളിലൂടെ കമന്റുകളും നടത്തുന്നുണ്ട്.

അതേസമയം, വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിനു തൊട്ടുപിന്നാലെ വര്‍ഗീയസംഘടനകളുടെ നുണപ്രചരണങ്ങളുടെ കള്ളത്തരങ്ങള്‍ സോഷ്യല്‍ മീഡിയ തന്നെ പുറത്തുകൊണ്ടുവരികയായിരുന്നു. ചിത്രങ്ങളും വ്യാജ പ്രൊഫൈലുമടക്കം ഉപയോഗിച്ചാണ് ഫേസ്‌ബുക്ക് നുണ പ്രചരണം തുടരുന്നത്.

മൂഡീസ് റേറ്റിംഗിനെ തെറ്റിദ്ധരിച്ച് ടോം മൂഡിയെ സിപിഐ എം തെറിവിളിക്കുന്നു എന്ന് സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പ്രചാരണം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News