ഇളയരാജയ്ക്ക് പത്മവിഭൂഷണ്‍; മാര്‍ ക്രിസോസ്റ്റം മെത്രാപൊലീത്ത, ധോണി, പങ്കജ് അദ്വാനിയടക്കം 9 പേര്‍ക്ക് പത്മഭൂഷണ്‍; ലക്ഷ്മിക്കുട്ടി അമ്മയ്ക്കും രാജഗോപാലിനും പത്മശ്രീ

റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ഇളയ രാജ, സംഗീത‍ജ്ഞന്‍ ഗുലാം മുസ്തഫ ഖാന്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരന്‍ എന്നിവര്‍ പത്മവിഭൂഷന് അര്‍ഹരായി.

മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായിരുന്ന എം എസ് ധോണി, ബില്യാര്‍ഡ്സ് താരം പങ്കജ്അദ്വാനി,  റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന അലക്സാണ്ടര്‍ കടകിന്‍, രാമചന്ദ്രന്‍ നാഗസ്വാമി, വേദ് പ്രകാശ നന്ദ, ലക്ഷമണ്‍ പൈ, അരവിന്ദ് പരീഖ്, ശാരദ സിന്‍ഹ എന്നിവര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു.

വിതുര സ്വദേശി ലക്ഷ്മിക്കുട്ടി അമ്മ (നാട്ടുവൈദ്യം), എം.ആർ.രാജഗോപാല്‍ (സാന്ത്വന ചികിത്സ) എന്നിവരടക്കം 73 പേര്‍ക്ക് പത്മശ്രീയും ലഭിച്ചു.

വ്യോമസേനാ ഗരുഡ് കമാന്‍ഡോ ജെ.പി. നിരാലയ് അശോകചക്രയ്ക്കും മേജര്‍ വിജയാന്ത് ബിസ്ത് കീര്‍ത്തിചക്രയ്ക്കും അര്‍ഹരായി. 14 പേര്‍ക്കാണ് ശൗര്യചക്ര പുരസ്കാരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News