മണ്ണും മനസ്സും ചുവന്നു; സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാവും

കണ്ണൂര്‍: കണ്ണൂരിന്റെ മണ്ണും മനസ്സും ചുവന്നു കഴിഞ്ഞു. നാളെ തുടങ്ങുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനായി നഗരം ഒരുങ്ങിയിരിക്കുകയാണ്.

പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക കരിവെള്ളൂര്‍ രക്തസാക്ഷി നഗറില്‍ നിന്നും കൊടിമരം തലശ്ശേരി ജവഹര്‍ഘട്ടില്‍ നിന്നും ദീപശിഖ കാവുമ്പായി രക്തസാക്ഷി സ്തൂപത്തില്‍ നിന്നും കൊണ്ടുവരും.

കണ്ണൂരില്‍ ചെങ്കൊടികള്‍ വാനിലുയര്‍ന്ന് പറക്കുകയാണ്. വിത്യസ്തങ്ങളും വൈവിധ്യങ്ങളുമാര്‍ന്ന പ്രചരണങ്ങള്‍ക്കാണ് കണ്ണൂര്‍ ഇത്തവണ സാക്ഷിയായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമുറങ്ങുന്ന മണ്ണിലെ ചുമര്‍ ചിത്രങ്ങള്‍ക്ക് ഒരു പാട് കഥകള്‍ പറയാനുണ്ട്. വിപ്ലവത്തിന്റെയും സമരത്തിന്റെയും ത്യാഗോജലമായ പോരാട്ടങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതാണ് ഓരോ പ്രചരണങ്ങളും.

പ്ലാസ്റ്റിക് വിമുക്തമായ പ്രചരണങ്ങളള്‍ക്കാണ് സഖാക്കള്‍ ഇത്തവണ നേതൃത്വം നല്‍കിയത്. പഴമയുടെ പ്രാവീണ്യം വിളിച്ചോതുന്നതാണ് ഓരോ പ്രചരണ ബോഡുകളും. ജില്ലയിലെ 18 ഏരിയകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 410 പ്രതിനിധികളും 47 ജില്ലാ കമ്മിറ്റി അംഗങ്ങളുമടക്കം 457 പേരാണ് സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്നത്.  സമാപന സമ്മേളനത്തില്‍ കാല്‍ ലക്ഷം വളണ്ടിയര്‍മാരടക്കം ഒരു ലക്ഷം പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News