ആരാധകര്‍ ആവേശത്തില്‍; സ്ട്രീറ്റ്‌ലൈറ്റ്‌സ് തീയറ്ററുകളില്‍

ആരാധകരെ ആവേശത്തിലാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രം സ്ട്രീറ്റ് ലൈറ്റ് ഇന്ന് തിയേറ്ററിലേക്ക്. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, ലിജോ മോള്‍, ഹരീഷ്, ധര്‍മജന്‍, സുധി കോപ്പ, ജോയ് മാത്യു, സ്റ്റണ്ട് സില്‍വ, മൊട്ട രാജേന്ദ്രന്‍, മനോബാല, ശ്രീറാം എന്നിവരുമെത്തുന്നു.ചിത്രത്തിന്റെ ട്രെയിലറും ഗാനവും നേരത്തെ സോഷ്യല്‍മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു.

പ്രമുഖ ഛായാഗ്രഹകനായ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ നവാഗതനായ ഫവാസിന്റേതാണ്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.പ്ലേ ഹൗസ് മോഷന്‍ പിക്ചര്‍ ലിമിറ്റഡിന്റെ പേരില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News