പൊതുസമൂഹത്തോട് ചുവന്ന തെരുവിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്ക് പറയാനുള്ളത്

ചുവന്ന തെരുവെന്ന് കേട്ടാല്‍ മുഖം ചുളിക്കുന്ന പൊതുസമൂഹത്തോട് അവിടുെത്ത ലൈംഗിക തൊഴിലാളികളുെട മക്കള്‍ക്ക് ചിലത് പറയാനുണ്ട്.തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആറാം ദിവസം അരങ്ങിലെത്തിയ റെഡ് ലൈറ്റ് എക്‌സപ്രസ്സ് എന്ന നാടകം പൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ച് പറഞ്ഞ് പ്രേക്ഷകരുടെ കൈയ്യടി നേടി.അന്താരാഷ്്ട്ര ശ്രദ്ധ കൈവരിച്ച ഈ നാടകം ബ്രിട്ടനടക്കം പല വിദേശ രാജ്യങ്ങളിലും ഇതിനോടകം പ്രദര്‍ശിപ്പിച്ച് കഴിഞ്ഞു.

മുംബൈയിലെ ചുവന്ന തെരുവെന്ന് കേട്ടാല്‍, വേശ്യാത്തെരുവെന്ന് കേട്ടാല്‍, പലതരം ഭാവഭേദങ്ങള്‍ മിന്നിമറയുന്ന മുഖങ്ങള്‍ക്ക് നേരെ കാര്‍ക്കിച്ച് തുപ്പുന്ന ലാഘവത്തോടെ ആ പതിനാല് പെണ്‍മണികള്‍ അരങ്ങ് തകര്‍ത്തു.അരങ്ങലിലെത്തുന്ന സമയം തന്നെ അവരോരുത്തരും മുന്നിലേക്ക് വന്ന് താനാരാണെന്നും, താനാരുടെ മകളാണെന്നും വെളിപ്പെടുത്തുന്നു.

അതെ മുംബൈ വേശ്യത്തെരുവില്‍ ജീവിതം ഹോമിച്ച ലൈംഗികത്തൊഴിലാളികളുടെ മക്കള്‍. ചുവന്ന തെരുവിലൂടെയുള്ള ഒരു തീവണ്ടി യാത്രയാണ് റെഡ് ലൈറ്റ് എക്‌സ്പ്രസ്സ്.അഥവാ ലാല്‍ബത്തി എക്‌സ്പ്രസ്സ്. നാടകത്തിലുട നീളം ഇവര്‍ പറയുന്നത് കേവലം കഥകളല്ല.ഇവരുടെ ജീവിതമാണ് ഇവര്‍ അരങ്ങിലെത്തിക്കുന്നത്.

കഥയ്ക്കപ്പുറം കഥാപാത്രങ്ങളാകുന്നവര്‍ ജീവിതം പറഞ്ഞപ്പോള്‍ ഭാഗവാക്കാകാന്‍ പ്രേക്ഷകരില്‍ ചിലരും കൂടി. ബാല്യവും കൗമാരവും പിന്നിടുമ്പോള്‍ത്തന്നെ അവര്‍ക്കനുഭവിക്കേണ്ടി വന്ന അവഹേളനവും പീഡനവും അക്രമവുമൊക്കെ അവരുടെ സ്വപ്നങ്ങളെ പ്രത്യാശകളെ തച്ചുടയ്ക്കുന്നുണ്ടെന്ന് ആ തീവണ്ടിയാത്ര ബോധ്യപ്പെടുത്തി തരുന്നു.

ഞങ്ങല്‍ക്കൊപ്പം ചിരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ വേവലാതിപ്പെടാനും ആശ്വാസ വാക്ക് പറയാനും നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിങ്ങള്‍ക്ക് കഴിയുമെന്നും നാടകത്തിലൂടെ പറയുകയാണ് ഇവര്‍. ചുവന്ന തെരുവില്‍ ജീവിതം ഹോമിച്ചവരുടെ മക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനായ ക്രാന്തിയാണ് സംവിധായകനില്ലാത്ത ഈ നാടകം അരങ്ങിലെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News