കേരളം രാജ്യത്ത് ഒന്നാമത്; റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ പ്രശംസയുമായി ഗവര്‍ണര്‍; നവകേരള മിഷനും ഹരിത കേരള മിഷനും അഭിനന്ദനങ്ങള്‍

തിരുവനന്തപുരം: റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. മാനുഷിക വികസനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കൂടാതെ പാരിസ്ഥിക സംരക്ഷണത്തിലും കേരളം രാജ്യത്ത് ഏറെ മുന്നിലാണ്. നവകേരള മിഷനെയും ഹരിത കേരള മിഷനെയും ഗവര്‍ണര്‍ പ്രശംസിച്ചു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഗവര്‍ണര്‍ പതാക ഉയര്‍ത്തി. വിവിധ സായുധസേനാ വിഭാഗങ്ങളുടെയും മറ്റ് സേനാവിഭാഗങ്ങളുടെയും അശ്വാരൂഢസേന, എന്‍സിസി, സ്‌കൗട്ട് ഗൈഡ്സ്, എസ്പിസി കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും സല്യൂട്ട് സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News