ആ ആറു കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി

ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ ആറ് കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി.

തിരുവനന്തപുരം കിളിമാനൂര്‍ ഗരൂരിലെ ബി.രത്‌നാകരന്‍ പിള്ളയാണ് ആ ഭാഗ്യവാന്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് രത്‌നാകരന്‍ പിള്ള എസ്ബിഐയുടെ പോങ്ങനാട് ശാഖയില്‍ ഏല്‍പ്പിച്ചു. LE 261550 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.

ഇരുപത് ദിവസം മുന്‍പ് തുമ്പോട് കൃഷ്ണന്‍കുന്നിനു സമീപത്ത് വച്ച് മുച്ചക്ര സൈക്കിളില്‍ വന്ന വിതരണക്കാരനില്‍നിന്നാണ് ടിക്കറ്റെടുത്തത്. മുന്‍പും ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് രത്‌നാകരന്‍ പിള്ള പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News