കാണാതായ യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ വേവിച്ച നിലയില്‍

മെക്‌സിക്കോ: കാണാതായ യുവതിയുടെ മൃതദേഹം കറിവെച്ച നിലയില്‍ കണ്ടെത്തി. മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത് മെക്‌സിക്കോയില്‍. യുവതിയുടെ മുന്‍ ഭര്‍ത്താനാണ് നാടിനെ നടുക്കിയ ക്രൂരത ചെയ്തത്.

രണ്ട് കുട്ടികളുടെ അമ്മയായ 28കാരി മഗ്ദലേന അഗ്യുലാര്‍ എന്ന യുവതിയുടെ മൃതദേഹമാണ് കഷണങ്ങളാക്കി മുന്‍ ഭര്‍ത്താവായ സീസര്‍ ലോപെസിന്റെ വീട്ടിലെ അടുക്കളയില്‍ വേവിച്ചത്. കൈകാലുകള്‍ സ്റ്റൗവില്‍ വെച്ച പാത്രത്തിനുള്ളിലും പാകംചെയ്ത അരക്കെട്ടുഭാഗം മറ്റൊരു പാത്രത്തിലും കണ്ടെത്തി.

അടുക്കളയിലെ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക് കവറിലാക്കി ബാക്കി ശരീരഭാഗങ്ങളും സൂക്ഷിച്ചിരുന്നു. പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.പോലീസ് നടത്തിയ തിരച്ചിലിലാണ് സീസര്‍ ലോപെസിന്റെ വീട്ടിലെ അടുക്കളയില്‍ നിന്ന് മൃതദേഹങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News