ഷാനിക്കെതിരായ അപവാദപ്രചരണത്തിന് മുന്‍പന്തിയില്‍ ബല്‍റാമിന്റെ ഇഷ്ടക്കാരന്‍; ചുക്കാന്‍ പിടിച്ചത് ‘തിങ്ക് ഓവര്‍ കേരള’

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരിനെതിരെ അപവാദപ്രചരണത്തിന് മുന്‍പന്തിയില്‍ വിടി ബല്‍റാമിന്റെ ഇഷ്ടക്കാരന്‍.

ശ്രീദേവ് സോമന്‍ എന്ന കെഎസ്‌യു നേതാവാണ് ഷാനിക്കെതിരെ തികച്ചും നിന്ദ്യമായ ഭാഷയില്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ കുറിപ്പുകള്‍ എഴുതി അപകീര്‍ത്തിപ്പെടുത്തുന്നത്.

ശ്രീദേവ് സോമനെ വെല്ലുന്ന രീതിയില്‍ അപവാദപ്രചരണവുമായി സംഘപരിവാര്‍ ട്രോള്‍ ഗ്രൂപ്പായ ഔട്‌സ്‌പോക്കണും സംഘഅനുകൂല ഗ്രൂപ്പുകളും പിന്നാലെയുണ്ട്. അപവാദപ്രചരണത്തിന് ഉപയോഗിച്ച ഈ ലിങ്കുകളും പോസ്റ്റുകളും സഹിതമാണ് ഷാനി ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയത്.

ഷാനിയും എം.സ്വരാജ് എംഎല്‍എയും ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ തിങ്ക് ഓവര്‍ കേരള എന്ന ഫേസ്ബുക്ക് പേജിലാണ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സംഘികളും മറ്റും ഇത് ഏറ്റെടുക്കുകയായിരുന്നു.

ഷാനിയുടെ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഡിജിപി ഷാനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്ത്രീ എന്ന രീതിയില്‍ തന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നു.
ഷാനി ഡിജിപിക്ക് നല്‍കിയ പരാതി ഇങ്ങനെ:

സര്‍,

ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും അപവാദപ്രചാരണം നടത്തുന്നു.

സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്. ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്.

സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.

ഷാനി പ്രഭാകരന്‍
ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍
മനോരമന്യൂസ്
കൊച്ചി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News