കരിപ്പൂര്‍ റണ്‍വേ: വിമാനത്താവള അതോറിറ്റിക്കും ആശയക്കുഴപ്പം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണത്തിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവള അതോറിറ്റിയില്‍ ആശയക്കുഴപ്പം. റണ്‍വേ നവീകരണത്തിനായി ഉദ്ദേശിക്കുന്ന 286 ഏക്കര്‍ ഭൂമിയുടെ കാര്യത്തിലാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതെന്ന് എയര്‍പോര്‍ട് ഡയരക്ടര്‍ ജെ ടി രാധാകൃഷ്ണ പറഞ്ഞു.

റണ്‍വേയ്ക്കായി ഉദ്ദേശിക്കുന്ന സ്ഥലത്ത് 100 ഏക്കര്‍ നികത്തിയെടുക്കാന്‍തന്നെ 1000 കോടിയ്ക്കുമേല്‍ ചെലവുവരും. ഇത്രയും വലിയ തുക കണ്ടെത്തുന്നത് പ്രായോഗികമാണോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിനാലാണ് ജില്ലാ ഭരണകൂടം സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയ പുനര്‍നിര്‍ദേശങ്ങളില്‍ തീരുമാനം വൈകുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് വികസന പ്രവര്‍ത്തനങ്ങള്‍ അതോറിറ്റി ലക്ഷ്യമിടുന്നത്. റണ്‍വേ വികസനം, പാര്‍ക്കിങ് പ്രദേശ നിര്‍മാണം, കെട്ടിട നിര്‍മാണം എന്നിവയാണവ. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അതോറിറ്റി മെല്ലെപോക്ക് തുടരുന്നതാണ് പ്രശ്നമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News