നടി സുപ്രിയാ ദേവി അന്തരിച്ചു

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി സുപ്രിയാ ദേവി അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം.

1935ല്‍ ബര്‍മ്മയിലായിരുന്നു സുപ്രിയയുടെ ജനനം. ഏഴാം വയസില്‍ നാടകത്തിലൂടെയായിരുന്നു അഭിനയഅരങ്ങേറ്റം.
ബസുപരിവാര്‍ എന്ന ചിത്രത്തിലൂടെ ഉത്തംകുമാറിനൊപ്പമായിരുന്നു നായികയായി സിനിമാ പ്രവേശനം.

2014ല്‍ രാജ്യം പത്മശ്രീ നല്‍കി സുപ്രിയയെ ആദരിച്ചു. ബംഗാളിലെ പരമോന്നത പുരസ്‌കാരമായ ബംഗാ വിഭൂഷണ്‍, ടൈംസിന്റെ ബിഎഫ്‌ജെഎ പുരസ്‌കാരം എന്നിവയും സുപ്രിയയെ തേടിയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News