കളിക്കുന്നതിനിടെ കാല്‍വഴുതിവീണ പതിനൊന്നുകാരന്‍റെ നെഞ്ചിലൂടെ കമ്പി തുളച്ചുകയറി; ഹൃദയം തകര്‍ത്തു

കുട്ടികള്‍ കളിക്കുന്നതിനിടെ അപകടമുണ്ടാകുന്നത് പതിവാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ബ്രസീലിലെ പതിനൊന്നുകാരനുണ്ടായ അപകടം ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു.

കളിക്കുന്നതിനിടെ കാല്‍വഴുതി വീണ മാരിവാല്‍ഡോ ജോസ് ഡ സില്‍വയുടെ നെഞ്ച് തുളച്ച് കയറിയ കമ്പി മറുവശത്തെത്തി. വീടിനുപുറത്ത് ഏണിയില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം.

കാല്‍വഴുതി വീണ സില്‍വ താഴെയുള്ള വീപ്പയിലാണ് വീണത്. വീപ്പയ്ക്കകത്ത് നിറയെ ഇറച്ചി പൊരിയ്ക്കുന്ന കമ്പികളായിരുന്നു. ഇതില്‍ തന്നെ മൂര്‍ച്ചയേറിയ ഒരു കമ്പിയാണ് സില്‍വയുടെ മുതുകിലൂടെ തുളച്ച് കയറി നെഞ്ചിലൂടെ മറുവശത്തെത്തിയത്.

ഇത് കണ്ട് ഓടിയെത്തിയവര്‍ കുട്ടിയെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചു. നെഞ്ച് തുളച്ച് പുറത്തുവന്ന കമ്പി ആശുപത്രിയിലെത്തിക്കുമ്പോഴും അനങ്ങുന്നുണ്ടായിരുന്നു. ഹൃദയമിടിപ്പിനൊപ്പം കമ്പി ഇളകുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഹൃദയം തുളച്ചാണ് അത് പുറത്തെത്തിയതെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി.

തുടര്‍ന്ന് ഒന്നര മണിക്കൂര്‍നീണ്ട വിദഗ്ധ ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുത്തു. ഡോ ആന്‍ഡ്രിയ റോളിമിന്റെ നേതൃത്വത്തിലായിരുന്നു അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ.

കമ്പി വലിച്ചൂരാന്‍ആരും ശ്രമിക്കാതിരുന്നതാണ് കുട്ടിയുടെ ജീവന്‍തിരിച്ചുകിട്ടാന്‍കാരണമായതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ജനുവരി 18 നായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News