“തളര്‍ത്താനാകില്ല” ഗള്‍ഫ് നാടക വേദിയില്‍ കൊടുങ്കാറ്റായി ഷിജിന

ടെലിവിഷന്‍ വാര്‍ത്താവതാരകയായിരുന്ന ഷിജിന തികച്ചും അവിചാരിതമായാണ് നാടകരംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഭര്‍ത്താവ് കണ്ണന്‍ദാസിനൊപ്പും ആബുദാബിയില്‍ സ്ഥിരതാമസമാക്കിയതോടെയയാണ് ഷിജിനയുടെ
പ്രവാസ ജീവിതം ആരംഭിക്കുന്നത്.

ഒപ്പം അബുദാബി ശ്കതിയുടെയും സജീവ പ്രവര്‍ത്തകയായി. ഷിജിനയുടെ നാടകരംഗത്തേക്കുളള അവിചാരിതമായുളള പ്രവേശനത്തെക്കുറിച്ച് ഗള്‍ഫിലെ സാംസ്കാരിക പ്രവര്‍ത്തകനായ ജാഫര്‍ കുറ്റിപ്പുറം പറയുന്നതിങ്ങനെ.

“അധികം സംസാരിക്കാറില്ലെങ്കിലും ‘മൂഷിക പർവ്വം’ എന്ന തെരുവ് നാടകത്തിന്റെ അവസാന അവതരണത്തിൽ ഒരു ചെറിയ രംഗത്, ഒരു സീനിൽ സപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ മനോഹരമായി രംഗത് അവതരിപ്പിച്ച ഷിജിനയിൽ എനിയ്ക്കു പ്രതീക്ഷ ഉണ്ടായിരുന്നു” അബുദാബി ശക്തി അവതരിപ്പിച്ച “യമദൂത് ” എന്ന നാടകം വ‍ഴിത്തിരിവായി.

വില്യം ഷേക്‌സ്‌പിയറുടെ പ്രശസ്ത നാടകമായ ‘ഒഥല്ലോ’ യെ അവലംബിച്ചുളള “യമദൂത്” സംവിധാനം ചെയ്യുന്നത് അഭിമന്യൂ വിനയകുമാർ. ഡിസ്റ്റിമോണയെ അനശ്വരമാക്കാന്‍ ഒരു യുവതി വേണം. ആര്‍ക്കും
സംശയം ഉണ്ടായില്ല.ഷിജിന തന്നെ.

നാടകത്തിന്‍റെ ആദ്യ അവതരണം ക‍ഴിഞ്ഞതോടെ ആസ്വാദകര്‍ ഷിജിനയെ അനുമോദനം കൊണ്ട് പൊതിഞ്ഞു. നാടകരംഗത്തെ ഒരു തുടക്കക്കാരിക്ക് അസാധ്യമായ ഭാവാഭിനയമാണ് ഷിജിന അരങ്ങില്‍ കാ‍ഴ്ച്ച വെച്ചത്.

ഷേക്സ്പിയറുടെ ആ അനശ്വര കഥാപാത്രം മണലാരണ്യത്തിലും തിളങ്ങി. ഗള്‍ഫിലെ പ്രമുഖ നാടക സംഘങ്ങളെല്ലാം ഇപ്പോല്‍ ഷിജിനയ്ക്ക് പിന്നാലെയാണ്.ആദ്യ അഭിനയം അനശ്വരമാക്കിയ നടിക്ക് പറയാനുളളത് ഇത്രമാത്രം;

“ഒരോ നാടകകാലവും തരുന്നത് ഓർത്തുവെക്കാനുള്ള നല്ല അനുഭവങ്ങളും വലിയ വലിയ പാഠങ്ങളുമാണ്.
അത് ആത്മബന്ധങ്ങൾക്ക്‌ ദൃഢത കൂട്ടുന്നു. വ്യത്യസ്ത സ്വഭാവക്കാർ ഒരു കൂരയ്ക്കുള്ളിൽ ദിവസങ്ങളോളം;

ഒന്നായി കയ്യും മെയ്യും മറന്ന്‌ ലക്ഷ്യത്തിനു വേണ്ടി ….അവസരം തന്ന ശക്തി തിയറ്റേഴ്സ് അബുദാബി-ക്ക്, നാടക
അഭിനയത്തിൽ വട്ടപ്പൂജ്യം ആയിരുന്ന എനിക്ക് അഭിനയത്തിന്റെ ആദ്യ പാഠം പറഞ്ഞു തന്ന് വിശ്വസിച്ച് കഥാപാത്രത്തെ ഏൽപ്പിച്ച എന്റെ പ്രിയപ്പെട്ട മാഷിന് , കാലിടറി തളർന്ന് വീണപ്പോൾ കൈ തന്ന് മുന്നോട്ട് നയിച്ച അവസാനനിമിഷം വരെ ഒപ്പം ചേർത്തുപിടിച്ച നന്മയുള്ള ഒരുപാടു ശക്തിപ്രവർത്തകർ….നന്ദി …ഹൃദയത്തിൽ നിന്നും ….
ഈ അനുഭവം തന്നത് വലിയ കരുത്താണ് , ശക്തിയാണ് ….ഇനിയും മുന്നോട്ട്‌ കാലിടറാതെ പോകാനുള്ള പ്രചോദനമാണ്

….ഒന്നിനും തളർത്താനാകില്ല “

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News