റിലീസ് ചെയ്തിട്ടും കുരുക്കൊഴിയാതെ പദ്മാവത്; സ്‌കൂളുകളിലെ പരിപാടികളില്‍ ഗാനം ഉപയോഗിക്കുന്നതിന് വിലക്ക്

സുപ്രീം കോടതി ഉത്തരവോടെ പദ്മാവതിന്റെ പ്രദര്‍ശനം തുടങ്ങിയിട്ടും സ്‌കൂളുകളിലെ പരിപാടികളില്‍ പദ്മാവതിലെ ഗാനം ഉപയോഗിക്കരുതെന്ന് ഉത്തരവ്. ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലാണ് ചിത്രത്തിലെ ‘ഘൂമര്‍’ ഗാനം ഉപയോഗിക്കരുതെന്ന്  പ്രാഥമിക
വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്.

മഹിസഗര്‍, ഭവനഗര്‍ തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകളിലാണ് പദ്മാവതിലെ ഗാനം പരിപാടികളില്‍ നിരോധിച്ച ഉത്തരവ് നല്‍കിയത്. നേരത്തെ ചിത്രത്തിന്റെ റിലീസ് തടയാന്‍ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

പദ്മാവതിനെക്കുറിച്ച് സംസ്ഥാനത്ത് വിവാദങ്ങള്‍ നിലനില്‍ക്കെ ചിത്രത്തിലെ ‘ഘൂമര്‍’ എന്ന ഗാനം സ്‌കൂളുകളിലെ ആഘോഷങ്ങളില്‍ ഉപയോഗിക്കരുതെന്നാണ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവില്‍ പറയുന്നത്. ഏതെങ്കിലും പരിപാടികളില്‍ ഗാനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെടുകയാണെങ്കില്‍ അവ തടയണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

എന്നാല്‍, പദ്മാവതിലെ ഗാനം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
അതേസമയം, ഈ ഉത്തരവിനെ കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നാണ് മഹിസഗര്‍ ജില്ലാ കളക്ടര്‍ എംഡി മോദിയയുടെ പ്രതികരണം. പദ്മാവതിലെ ഗാനം ഏതെങ്കിലും പരിപാടികളില്‍ നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News