പൂജാരയും രാഹുലും വീണു; ബൗളര്‍മാര്‍ കൊണ്ടുവന്ന കളി ബാറ്റ്സ്മാന്‍മാര്‍ കൈവിടുമോ

ദക്ഷിണാഫ്രിക്കയില്‍ ആശ്വാസ ജയത്തിനരികെയെത്തിയ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും അകലുന്നു. ഇന്നലെ തകര്‍ത്തെറിഞ്ഞ ബൗളര്‍മാരൊരുക്കിയ സാധ്യത ബാറ്റ്സ്മാന്‍മാര്‍ കൈവിടുകയാണ്.

1 ന് 49 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 8 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. കെ എല്‍ രാഹുലും ചേതേശ്വര്‍ പൂജാരയുമാണ് പുറത്തായത്. രാഹുല്‍ 16 റണ്‍സും പൂജാര 1 റണ്‍സുമാണ് നേടിയത്.

രാഹുലിനെ ഫിലാന്‍ഡര്‍ വീ‍ഴ്ത്തിയപ്പോള്‍ പൂജാരയെ മോര്‍ക്കല്‍ പറഞ്ഞയച്ചു. ഇന്ന് മികച്ച് സ്കോര്‍ നേടിയാല്‍ മാത്രമേ ഇന്ത്യക്ക് മത്സരം ജയിച്ച് വൈറ്റ് വാഷ് ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനാകു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 67 ന് മൂന്ന് എന്ന നിലയിലാണ്. മുരളി വിജയ് 19 ഉം വിരാട് കൊഹ്ലി 4 ഉം റണ്‍സുമായി ബാറ്റ് വീശുകയാണ്.

ഏ‍ഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 60 റണ്‍സിന്‍റെ ലീഡ് മാത്രമാണുള്ളത്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 187 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 194 റണ്‍സ് നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News