പ്രതിഷേധങ്ങള്‍ക്കിടയിലും തരംഗമായി ‘ഗോഡ് സെക്‌സ് ആന്റ് ട്രൂത്ത്’; ആരാധകര്‍ ഇരച്ചുകയറിയതോടെ സൈറ്റ് ക്രാഷായി

പ്രതിഷേധങ്ങള്‍ക്കിടയിലും തരംഗമായി രാം ഗോപാല്‍ വര്‍മ്മയുടെ ‘ഗോഡ് സെക്‌സ് ആന്റ് ട്രൂത്ത്’.

റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ആരാധകരാണ് സിനിമ കാണാന്‍ വെബ്‌സൈറ്റില്‍ കയറിയത്. സെര്‍വര്‍ ക്രാഷ് ആയതോടെ പലര്‍ക്കും ചിത്രം കാണാന്‍ കഴിഞ്ഞില്ല.

പോണ്‍ താരം മിയ മല്‍ക്കോവയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. സണ്ണി ലിയോണിന് ശേഷം ഒരു ഇന്ത്യന്‍ ഫീച്ചര്‍ സിനിമയില്‍ വേഷമിടുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ.

ചിത്രത്തില്‍ സെക്‌സിന്റെ അതിപ്രസരമുണ്ടെന്ന് ആരോപിച്ച് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ കഴിഞ്ഞദിവസം പ്രതിഷേധമറിയിച്ച് രംഗത്തുവന്നിരുന്നു.

അശ്ലീല ചിത്രമാണെന്ന് ആരോപിച്ച് സാമൂഹികപ്രവര്‍ത്തക ദേവി നല്‍കിയ പരാതിയില്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News