‘രാജാവിന്റെ മകനെ ഏറ്റെടുത്ത് പ്രേക്ഷകലക്ഷങ്ങള്‍’; പ്രണവിന്റെ നായക അരങ്ങേറ്റം അതിഗംഭീരം

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി വെള്ളിത്തിരയിലെത്തുന്ന ആദിയെ ഇരുകയ്യോടെ സ്വീകരിച്ച് പ്രേക്ഷകലക്ഷങ്ങള്‍.

മോഹന്‍ലാലിന്റെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ നരസിംഹം തീയറ്ററുകളിലെത്തിയ ജനുവരി 26നാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റവും.

ചിത്രത്തിന്റെ ആദ്യം ദിനം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മാത്രമല്ല, ചിത്രത്തിലെ ഒരു രംഗത്തില്‍ മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങളായി വേഷമിടുന്നു. ഇതും ആരാധകരില്‍ കൂടുതല്‍ ആവേശമുയര്‍ത്തുന്നു. ഒറ്റ സീനിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ഒരു റസ്റ്റോറന്റിന്റ സീനിലാണ് മോഹന്‍ലാലും സുചിത്രയും ഒപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും എത്തുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ്, മാക്‌സ് ലാബ് എന്നിവയ്ക്കാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here