ആദി പ്രദര്‍ശനം മുടങ്ങി; കോഴിക്കോട്ടെ തിയേറ്ററില്‍ സംഘര്‍ഷാവസ്ഥ

കോഴിക്കോട്: ആര്‍.പി മാളിലെ പിവിആര്‍ മൂവിസില്‍ വൈദ്യതി ബന്ധം തകരാറിലായതോടെ ‘ആദി’യുടെ പ്രദര്‍ശനം മുടങ്ങി. ഇന്റര്‍വെല്ലിന് ശേഷമായിരുന്നു വൈദ്യുതിബന്ധം മുടങ്ങിയത്.

തുടര്‍ന്ന് പ്രേക്ഷകര്‍ ബഹളം വച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഒടുവില്‍ പൊലീസ് എത്തിയതിന് ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്. സിനിമ കാണാനെത്തിയവര്‍ക്ക് ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

അതേസമയം, ചിത്രത്തിന്റെ ആദ്യം ദിനം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News