വിജയും വീണു; കരുതലോടെ കൊഹ്ലി; ഇന്ത്യന്‍ സ്കോര്‍ 100 കടന്നു; പ്രതീക്ഷകള്‍ ഉണരുന്നു

ദക്ഷിണാഫ്രിക്കയില്‍ ആശ്വാസ ജയത്തിനരികെയെത്തിയ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമാകുന്നു. മൂന്നാം ദിനം തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പതറിയ ഇന്ത്യ ഇപ്പോള്‍ നിലമെച്ചപ്പെടുത്തി.

1 ന് 49 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് 8 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. കെ എല്‍ രാഹുലും ചേതേശ്വര്‍ പൂജാരയുമാണ് പുറത്തായത്. രാഹുല്‍ 16 റണ്‍സും പൂജാര 1 റണ്‍സുമാണ് നേടിയത്.

രാഹുലിനെ ഫിലാന്‍ഡര്‍ വീ‍ഴ്ത്തിയപ്പോള്‍ പൂജാരയെ മോര്‍ക്കല്‍ പറഞ്ഞയച്ചു. എന്നാല്‍ മുരളി വിജയും നായകന്‍ വിരാട് കൊഹ്ലിയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. 43 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സഖ്യം ഇന്ത്യന്‍ സ്കോര്‍ 100 ലെത്തിച്ച ശേഷമാണ് പിരിഞ്ഞത്.

25 റണ്‍സ് നേടിയ മുരളി വിജയിന്‍റെ വിക്കറ്റ് റബാഡ തെറിപ്പിച്ചു. എന്നാല്‍ മികച്ച ഫോമില്‍ കളിക്കുന്ന കൊഹ്ലി ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ആഫ്രിക്കന്‍ ബൗളര്‍മാരെ സധൈര്യം നേരിടുന്ന നായകന്‍ 4 ബൗണ്ടറികള്‍ സഹിതം 27 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയാണ്.

ഇന്ന് മികച്ച് സ്കോര്‍ നേടിയാല്‍ മാത്രമേ ഇന്ത്യക്ക് മത്സരം ജയിച്ച് പരമ്പരയില്‍ വൈറ്റ് വാഷ് ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനാകു.

ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ 100 ന് നാല് എന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 93 റണ്‍സിന്‍റെ ലീഡ് മാത്രമാണുള്ളത്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 187 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 194 റണ്‍സ് നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News