ചില്‍ഡ്രന്‍സ് പൊലീസ് സ്റ്റേഷനു പിന്നാലെ ചില്‍ഡ്രന്‍സ് ക്ലീനിക്കുമൊരുക്കി സംസ്ഥാന പൊലീസ്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് ജില്ലാ പൊലീസും ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംയുക്തമായി ചില്‍ഡ്രന്‍സ് ക്ലീനിക്ക് സജ്ജീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ആദ്യ ചില്‍ഡ്രന്‍സ് പൊലീസ് സ്റ്റേഷന്‍ ക്രമീകരിച്ചിരിക്കുന്ന തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് ചില്‍ഡ്രന്‍സ് ക്ലീനിയ്ക്കും സജ്ജമാക്കിയിരിക്കുന്നത്. ചില്‍ഡ്രന്‍സ് ക്ലീനിക്കിന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിര്‍വ്വഹിച്ചു.

ഫോര്‍ട്ട് പൊലീസ് സ്റ്റേഷനെ തിരുവനന്തപുരം ജില്ലയിലെ മാതൃകാ പൊലീസ് സ്റ്റേഷനാക്കുമെന്ന് ഡിജിപി വ്യക്തമാക്കി. എല്ലാ ഞായറാഴ്ചകളിലും ക്ലീനിക്കിന്റെ സേവനം കുട്ടികള്‍ക്ക് ലഭ്യമാകും.ഐജി മനോജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഡിജിപി അനില്‍കാന്ത്,ഡോ.ജോണ്‍ പണിക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.