ആര്‍ എസ് എസ് സൈദ്ധാന്തികന്‍ പി പരമേശ്വരന് പത്മവിഭൂഷണ്‍ നല്‍കിയതിനെതിരെ കേരള ദളിത് ഫെഡറേഷന്‍ രംഗത്ത്. പത്മ അവര്‍ഡ് നല്‍കിയത് മതേതരത്വത്തിനും ബഹുസ്വരതയ്ക്കും ദേശീയതയ്ക്കുമെതിരെയുള്ള വെല്ലുവിളിയാണെന്ന് കേരള ദളിത് ഫെഡറേഷന്‍ നേതാവ് കെ രാമഭദ്രന്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനെ ഒറ്റുകൊടുത്തവരാണ് ആര്‍ എസ് എസുകാര്‍. മഹാത്മാഗാന്ധിയെ ആര്‍ എസ് എസ് വധിച്ച സംഭവം ഇന്നും ഭാരതീയരുടെ ചിന്തയില്‍ കരിനിഴലായി നില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ എസ് എസ് സൈദ്ധാന്തികനായ പി പരമേശ്വരന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി പത്മവിഭൂഷണ്‍ നല്‍കി ആദരിക്കുന്നത്.

കഴിഞ്ഞ റിപബ്ലിക്കിന് വര്‍ഗ്ഗീയവാദികള്‍ക്ക് ഭാരത രത്‌നയും ശതകോടീശ്വരന്മാര്‍ക്ക് പത്മാ പുരസ്‌ക്കാരങ്ങളും നല്‍കി മോദി സര്‍ക്കാര്‍ ആദരിച്ചിരുന്നു.