വനപ്രദേശത്തിലൂടെ ചിലപ്പോ‍ഴൊക്കെ നമുക്ക് സഞ്ചരിക്കേണ്ടി വന്നേക്കാം. പലപ്പോ‍ഴും ഇത്തരം യാത്രകള്‍ അപകടം ക്ഷണിച്ചു വരുത്തിയേക്കാം. വനപ്രദേശത്ത് കടുവകളുടെ മുന്നില്‍ പെട്ട യുവാക്കളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

കടുവകള്‍ക്ക് മുന്നില്‍ അകപ്പെട്ട യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടുവകളുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ഈ യുവാക്കള്‍ക്ക്.

മഹാരാഷ്ട്രയിലെ ഒരു വനപ്രദേശത്തുകൂടി ബൈക്കില്‍ വരികയായിരുന്നു യുവാക്കളാണ് കടുവകളുടെ മുന്നില്‍പ്പെട്ടത്.

യുവാക്കള്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. നാലു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ യുവാക്കളുടെ സമീപത്ത് കടുവ എത്തുന്നതും ആക്രമിക്കാതെ കുറേനേരം യുവാക്കളുടെ സമീപം നിന്നശേഷം തിരികെ വനത്തിലേക്ക് പോകുന്നതും കാണാം.

ആ സമയം അതുവഴി വന്ന കാര്‍ യാത്രക്കാരാണ് സംഭവം മൊബൈലില്‍ പകര്‍ത്തിയത്.