പ്രണവ് മോഹന്‍ലാലിന്‍റെ നായകവേഷം; മഞ്ജുവാര്യരുടെ പ്രതികരണം ഇങ്ങനെ

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകവേഷത്തിലെത്തിയ ആദ്യ ചിത്രം ആദി തീയറ്ററുകളില്‍ അരങ്ങ് തകര്‍ക്കുകയാണ്. ചിത്രം അതിഗംഭീരമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

ചലച്ചിത്ര മേഖലയിലെ പ്രമുഖരെല്ലാം നേരത്തെ തന്നെ പ്രണവിന് ആശംസയുമായി രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖറുമടങ്ങുന്നവരെല്ലാം ആദിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.

ഇപ്പോ‍ഴിതാ മലയാളത്തിന്‍റെ ലേഡി സുപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജുവാര്യര്‍ പ്രണവിന് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ്.

പ്രിയപ്പെട്ട അപ്പു, ആശംസകൾ,അഭിനന്ദനങ്ങൾ! അച്ഛനോളവും അതിനു മീതെയും വളരാൻ ദൈവം അനുഗ്രഹിക്കട്ടെ! എന്നായിരുന്ന പ്രിയനടി ഫേസ്ബുക്കില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News