ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോ; ടെലികോം ചരിത്രത്തില്‍ ഏറ്റവും ചെറിയ നിരക്ക്‌

ടെലികോം ചരിത്രത്തില്‍ വീണ്ടും കുറഞ്ഞ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ.റിപ്പബ്ലിക്ക് ഡേ ഓഫറായി 49രൂപയ്ക്ക് 28ദിവസ കാലാവധിയില്‍ 1ജിബി ഡേറ്റ ഉപയോഗമാണ് ഓഫര്‍.

എയര്‍ടെലിന് കടുത്ത വെല്ലുവിളികൂടിയാണ് ജിയോ ഉയര്‍ത്തിയിരിക്കുന്നത്.ഇതുവരെ 153രൂപയായിരുന്നു ജിയോ ഫോണിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഉയര്‍ന്ന നിരക്കും കുറഞ്ഞ ഡേറ്റയും ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വീഡിയോ കോളും ആപ്പ് ഉപയോഗവും അന്യമാക്കിയതിനാലാണ് നിരക്ക് കുറച്ചും കൂടുതല്‍ ഡേറ്റയും നല്‍കി പുതുക്കിയ പ്ലാന്‍ അവതരിപ്പിച്ചതെന്ന് ജിയോ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel