സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടക്കി ഷവോമി

അതിവേഗം വളരുന്ന ലോകത്തിലെ തന്നെ സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് ഇന്ത്യയിലേത്. ലോകത്തിലെ മുന്‍ നിര ബ്രാന്‍ഡുകളെല്ലാം വലിയ പ്രാധാന്യം ഇന്ത്യയിലെ വിപണിക്ക് നല്‍കുന്നതും ഇതുകൊണ്ടാണ്.

ഇന്ത്യന്‍ വിപണിയിലെ സാംസങ് മേല്‍ക്കോയ്മയ്ക്ക് ഇപ്പോള്‍ ചെറിയ പിന്നോട്ട് പോക്ക് സംഭവിച്ചിട്ടുണ്ട്. ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനി സാംസങിനെ മറികടന്ന് ഒന്നാമതെത്തിയിരിക്കുകയാണ്. ഈ സാമ്പത്തികപാദത്തിലാണ് ഷവോമി ഒന്നാമതെത്തിയത്.

വെറും 3വര്‍ഷമാണ് ഇതിനായി ഷവോമിക്ക് ഇന്ത്യയില്‍ വേണ്ടിവന്നത്.സാംസങ് 17ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചെങ്കിലും ഷവോമിയുടെ കുതിപ്പിനെ മറികടക്കാന്‍ അത് മതിയായിരുന്നില്ല.

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഷവോമി, സാംസങ് എന്നീ കമ്പനികള്‍ക്ക് പുറമേ ആദ്യ 5ല്‍ ഉള്‍പ്പെട്ടിരിക്കുന്നതില്‍ 3എണ്ണം ചൈനയില്‍ നിന്നുള്ളതാണ്. ലെനോവോ,വിവോ,ഓപ്പോ എന്നവയാണ് 5ല്‍ ഇടം നേടിയ കമ്പനികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News