സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് പതാകയുയര്‍ന്നു

സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൊതു സമ്മേളന നഗറില്‍ കൊടിമരമുയര്‍ന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം സഹദേവന്‍ പതാകയുയര്‍ത്തി. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരം തലശ്ശേരി ജവഹര്‍ഘട്ടില്‍ നിന്നെത്തിച്ചു. ജാഥാ ക്യാപ്റ്റന്‍ പ്രകാശന്‍ മാഷില്‍ നിന്ന് ജില്ലാ സെക്രട്ടിയേറ്റ് അംഗം സുരേന്ദ്രന്‍ കൊടിമരം ഏറ്റുവാങ്ങി. കരിവെള്ളൂരില്‍ നിന്ന് വന്ന പതാക ഒ വി നാരായണനില്‍ നിന്ന് വി നാരായണന്‍ ഏറ്റുവാങ്ങി. 164 കേന്ദ്രങ്ങളില്‍ നിന്ന് ദീപശിഖയും പൊതുസമ്മേളന നഗരിയില്‍ എത്തിചേര്‍ന്നു. കൊടിയുയര്‍ത്തലിന് ശേഷം വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗം നടന്നു.

പയ്യാമ്പലത്ത് നിന്ന് പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക എത്തി ചേരുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും. 3 വര്‍ഷക്കാലത്തെ ജില്ലയിലെ രാഷ്ട്രിയ – സംഘടനാ പ്രവര്‍ത്തനങ്ങളുടെയും ഇടപെടലുകളുടെയും വിലയിരുത്തലാണ് സമ്മേളനത്തിന്റെ പ്രധാന ദൗത്യം.

പ്രതിനിധി സമ്മേളനം പി.കെ നാരായണന്‍ മാസ്റ്റര്‍ നഗറിലും പൊതു സമ്മേളനം ഇ കെ നായനാര്‍ നഗറിലുമാണ് നടക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലയിലെ മുഴുവന്‍ രക്ത സാക്ഷികളുടെയും ആദ്യകാല നേതാക്കളുടെയും കുടുംബാഗങ്ങര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് സ്റ്റേഡിയം കോര്‍ണറില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മാധ്യമ സെമിനാറിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വി ശശികുമാര്‍ നിര്‍വഹിക്കും. 28 ന് നടക്കുന്ന ജനപക്ഷ ബദല്‍ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിലുള്ള സെമിനാര്‍ മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.

29 ന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News