ജനപ്രിയ ഗാനങ്ങളുമായി നേവി വാദ്യസംഘം മാനാഞ്ചിറയില്‍

ജനപ്രിയ ഗാനങ്ങളുമായി ഇന്ത്യന്‍ നേവി വാദ്യസംഘം കോഴിക്കോട് മാനാഞ്ചിറയില്‍ എത്തി.

നേവിയുടെ സംഗീക ബാന്റ് ആദ്യമായാണ് കോഴിക്കോട്ട് സംഗീത വിരുന്നുംമാര്‍ച്ച് പാസ്റ്റും നടത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘമാണ് പരിപാടി അവതരിപ്പിച്ചത്.

ആദ്യം പൈതൃക തെരുവാക്കി മാറ്റിയ മിഠായി തെരുവിലൂടെ മാര്‍ച്ച്് പാസ്റ്റ്. നേവിയുടെ പ്രൗഢി വിളിച്ചോതുന്ന മാര്‍ച്ച് പാസ്റ്റ് മിഠായി തെരുവില്‍ അരങ്ങേറുമ്പോള്‍ കാഴ്ചക്കാരാല്‍ അവിടം തിങ്ങി നിറഞ്ഞു.

കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലെ കുട്ടികളും അകമ്പടിയായി ബാന്റ് മേളവുമായി എത്തി.

പിന്നീട് ആണ് നേവിയുെട സംഗീത വിരുന്ന് നടന്നത്. ഏഴിമല നാവിക അക്കാദമിയിലെ നാവികര്‍ നടത്തിയ സംഗീത വിരുന്ന് മാനാഞ്ചിറയുെട മണ്ണിന് പുത്തന്‍ അനുഭവമായി.ഷേക്‌സ്പിയറിന്റെ മാക്ബത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട പ്രണയ ഗാനത്തോടെയായിരുന്നു തുടക്കം.

പിന്നെ ബോണി എമ്മിന്റെ റാസ്പുട്ടിനും എ ആര്‍ റഹ്മാന്റെ റോജയിലെ ഗാനവും എത്തിയപ്പോള്‍ കാഴ്ചക്കാര്‍ അതിനൊപ്പം താളമിട്ടു. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ നിരവധി സംഗീത പരിപാടി അവതരിപ്പിച്ച നേവി ബാന്റ് സംഘം ആദ്യമായാണ് കോഴിക്കോട് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News