ചരിത്രമായി ജാമിദ; രാജ്യത്ത് ആദ്യമായി മുസ്ലീം വനിത ജുമാ നമസ്‌കാരത്തിന് നേതൃത്വം നല്‍കി; വധഭീഷണിയുണ്ടെന്നും ജാമിദ

മലപ്പുറം: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മലപ്പുറത്ത് മുസ്ലീം വനിത ജുമാ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

മലപ്പുറം വണ്ടൂരില്‍ ഖുറാന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിദയാണ് ഇമാം ആയത്. ഖുറാന്‍ സുന്നത് സൊസൈറ്റിയുടെ പള്ളിയിലായിരുന്നു നമസ്‌കാരം.

സാധാരണ മുസ്ലീം സമുദായത്തില്‍ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പുരുഷന്മാരാണ് നേതൃത്വം നല്‍കുന്നത്. എന്നാല്‍ ആ രീതി മാറ്റിമാറിച്ചാണ് ജാമിദ നമസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

പുരുഷന്മാര്‍ തന്നെ നേതൃത്വം നല്‍കണമെന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ലെന്നാണ് സുന്നത്ത് സൊസൈറ്റിയുടെ വാദം. സ്ത്രീകള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു.

അതേസമയം, നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജാമിദക്ക് വധഭീഷണിയുണ്ടെന്നും സൊസൈറ്റി ഭാരവാഹികള്‍ പറയുന്നു.

അമേരിക്കയിലെ നവോത്ഥാന മുസ്ലീം വനിത നേതാവ് ആമിന വദൂദ് ആണ് മുന്‍പ് ജുമാ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത. ഈ മാതൃക ഇന്ത്യയില്‍ നടപ്പാക്കാനാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News