വട്ടവട പഞ്ചായത്ത് അംഗത്തെ കുത്തിയത് ബിജെപി പ്രവര്‍ത്തകന്‍; സിപിഐഎം ഹര്‍ത്താല്‍ ആരംഭിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. വട്ടവട പഞ്ചായത്ത് അംഗവും സിപിഐഎം പ്രവര്‍ത്തകനുമായ എസ്.വി കുമാറിന് കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെ തുടരും.

ബിജെപി പ്രവര്‍ത്തകന്‍ അറിവഴകനാണ് കുത്തിയതെന്ന് എസ്‌വി കുമാര്‍ പൊലീസിന് മൊഴി നല്‍കി. കോവിലൂര്‍ സ്വദേശിയായ കുമാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് മൂന്നാര്‍ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News