‘ആദി’ തകര്‍ത്താടുമ്പോള്‍ പ്രണവ് ഹിമാലയത്തില്‍; ചിത്രത്തിന്റെ വിജയത്തോട് പ്രതികരിച്ചത് ഇങ്ങനെ

നായകനായുള്ള ആദ്യ ചിത്രം തിയേറ്ററുകളില്‍ തകര്‍ത്താടുമ്പോള്‍ നടന്‍ പ്രണവ് മോഹന്‍ലാല്‍ ഹിമാലയ യാത്രയില്‍. ഹിമാലയത്തില്‍ നിന്ന് പ്രണവ് പറഞ്ഞത് ഇങ്ങനെ: ‘എനിക്കിവിടെ റേഞ്ചില്ല, പറഞ്ഞത് കുറച്ച് കേട്ടു, നന്ദി’.

ഇത് നാലാം തവണയാണ് പ്രണവ് ഹിമാലയന്‍ യാത്ര നടത്തുന്നത്. കാല്‍നടയായാണ് പ്രണവിന്റെ യാത്ര. അപൂര്‍വമായോ വാഹനത്തില്‍ സഞ്ചരിക്കാറുള്ളൂയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മോഹന്‍ലാലിന്റെ കുടുംബ സുഹൃത്തിനൊപ്പം ഹിമാലയത്തില്‍ നില്‍ക്കുന്ന പ്രണവിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. സജീവ് സോമന്‍ എന്നയാളാണ് പ്രണവ് ഹിമാലയന്‍ മഞ്ഞിലൂടെ നടക്കുന്ന ചിത്രവും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here