ഉണ്ണിമുകുന്ദനെതിരായ ലൈംഗികാരോപണം; തിരക്കഥാകൃത്തായ യുവതി ഇന്ന് കോടതിയില്‍ ഹാജരായേക്കും

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന പരാതിയില്‍ പരാതിക്കാരിയായ യുവതി ഇന്ന് കോടതിയില്‍ ഹാജരായേക്കും.

പരാതിക്കാരിയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ എറണാകുളം സിജെഎം കോടതി നിര്‍ദേശം നല്‍കിയിരുന്നു. തിരക്കഥാകൃത്തായ യുവതി കഥ പറയാനായി ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി നേരത്തെ പരാതി നല്‍കിയിരുന്നു.

ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഉണ്ണി മുകുന്ദന്‍, തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി വീണ്ടും കോടതിയെ സമീപിച്ചിരുന്നു. തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

അതേസമയം, യുവതി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനും വാദിച്ചിരുന്നു. വാദം കേട്ട കോടതി പരാതിക്കാരിയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News