പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ചു

ദില്ലി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച് തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ സുമിത്രാ മഹാജന്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചു. ബജറ്റ് സമ്മേളനത്തില്‍ ഇരു സഭകളിലും ഉന്നയിക്കേണ്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഫെബ്രൂവരി 1ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.

ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഫെബ്രുവരി 1ന് അവതരിപ്പിക്കുന്നത്. ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി തുടര്‍ച്ചയായി അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണിത്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം, സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് എന്നിവ കേന്ദ്രസര്‍ക്കാരിന് തലവേദനയാണ്.

തിങ്കളാഴ്ച ബജറ്റ് സമ്മേളനം ആരംഭിക്കും. സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ സുമിത്രാ മഹാജന്‍ നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സമ്മേളത്തില്‍ ഇരു സഭകളിലും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ കുറിച്ച് സര്‍വ്വകക്ഷി യോഗം ചര്‍ച്ച ചെയ്യും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പാതം 28ന് തുടങ്ങി ഫെബ്രുവരി 9ന് അവസാനിക്കും. മാര്‍ച്ച് 5ന് ആരംഭിക്കുന്ന രണ്ടാം പാതം ഏപ്രില്‍ 6ന് അവസാനിക്കും.

അതേസമയം, ബജറ്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വൈദ്യുതി ഭേദഗതി ബില്ലും, നാഷണല്‍ മെഡിക്കല്‍ അസോസിയേഷന്‍ ബില്ലും ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

ശീതകാല സമ്മേളനത്തില്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിട്ട മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ബജറ്റ് സമേമളനത്ത് മുന്നേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സ്റ്റാന്‍ഡിംഗ് കമ്മറ്റിക് നിര്‍ദേശം നല്‍കിയിരുന്നു.

ഫെബ്രുവരി 1ന് ബജറ്റ് ്‌വതരിപ്പിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് 29ന് തന്നെ ്അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News