ഇന്ന് ബ്ലാസ്റ്റേഴ്‌സും ഡൈനാമോസും ഏറ്റുമുട്ടും

ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സും ഡല്‍ഹി ഡൈനാമോസും ഏറ്റുമുട്ടും. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനി ഓരോ മത്സരവും നിര്‍ണായകമാണ്.

ഡല്‍ഹിയുമായുള്ള കഴിഞ്ഞ മത്സരത്തിലാണ് ഇയാന്‍ ഹ്യൂ ഹാട്രിക് ഗോള്‍ നേടി അവരുടെ സ്വന്തം തട്ടകത്തില്‍ വച്ച് പരാജയപ്പെടുത്തിയത്. കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ ഈ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഡല്‍ഹിയാക്കാകട്ടെ 11 മത്സരങ്ങളില്‍ നിന്ന് ആകെ 7 പോയിന്റ് മാത്രമാണുളളത്.

അതേസമയം, കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് വിട്ട സിഫ് നിയോസിന് പകരം ഐസ്‌ലന്‍ഡ് താരം ഗുഡ് ജോണ്‍ ബാള്‍ഡ് വിന്‍സെന്റ് പുതിയതായി ടീമില്‍ എത്തിയിട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് ബെര്‍ബറ്റോവ് ഇന്നും കളിച്ചേക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News