ബെന്‍ സ്റ്റോക്‌സ് 12.5 കോടിക്ക് രാജസ്ഥാനില്‍; സ്റ്റാര്‍ക്ക് 9.4 കോടിക്ക് നൈറ്റ് റൈഡേഴ്‌സിന്; ഗെയിലിനെ ആര്‍ക്കും വേണ്ട; ഐപിഎല്‍ താരലേലം വാശിയോടെ തുടരുന്നു #LiveUpdates

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തിന് വാശിയേറിയ തുടക്കം. പതിനൊന്നാം എഡിഷന്റെ രണ്ടു ദിവസം നീളുന്ന താരലേലത്തിന് ബംഗളൂരുവിലാണ് തുടക്കമായത്.

ബെന്‍ സ്റ്റോക്‌സിനെ 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.

ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 5 കോടി 20 ലക്ഷം രൂപയ്ക്ക് നിലനിര്‍ത്തി. ആര്‍.അശ്വിനെ 7.6 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ സ്വന്തമാക്കി. പൈാള്ളാര്‍ഡിനെ 5.40 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. അജങ്ക്യ രഹാനെയെ നാലു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി.

അതേസമയം, വിന്‍ഡീസ് താരം ക്രിസ് ഗെയിലിനെ ഒരു ടീമും ലേലത്തില്‍ എടുത്തില്ല.

പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ ലേലത്തിനെത്തിയിട്ടുണ്ട്. 360 ഇന്ത്യന്‍ താരങ്ങളും 218 വിദേശതാരങ്ങളും ഉള്‍പ്പെടുന്ന ലേലത്തില്‍ എട്ടു ടീമുകളിലായി പരമാവധി 182 കളിക്കാര്‍ക്കാണ് അവസരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News