പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടാഗ്രാഫര്‍ പുരസ്‌കാരം വിയറ്റ്‌നാം ഫോട്ടോഗ്രാഫര്‍ നിക്ക് ഊട്ടിന്

കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടാഗ്രാഫര്‍ പുരസ്‌കാരം വിഖ്യാത വിയറ്റ്‌നാം ഫോട്ടോഗ്രാഫര്‍ നിക്ക് ഊട്ടിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ദ ടെറര്‍ ഓഫ് വാര്‍ എന്ന 1972ലെ യുദ്ധ ഭീകരതയുടെ അവിസ്മരണീയ ചിത്രത്തിലൂടെ പുലിറ്റ്‌സര്‍ സമ്മാനം നേടിയ വ്യക്തിയാണ് നിക്ക് ഊട്ട്.

മീഡിയ അക്കാദമിയുടെ പുരസ്‌കാരം മാര്‍ച്ചില്‍ മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് അക്കാദമി ചെയര്‍മാര്‍ ആര്‍.എസ് ബാബുവും സെക്രട്ടറി കെ.ജി സന്തോഷും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News