പോരാട്ടം തുടങ്ങി; അവസാനശ്വാസത്തിനായി ടീം ഇന്ത്യ; ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ കരുതലോടെ ദക്ഷിണാഫ്രിക്ക

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചേക്കുമെന്ന ആശങ്കകള്‍ അവസാനിച്ചു. ഗ്രൗണ്ടിന്‍റെ അവസ്ഥ അതിസങ്കീര്‍ണമായിട്ടുണ്ടെങ്കിലും കളി തുടങ്ങാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

241 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ കരുതലോടെയാണ് ബാറ്റിംഗ് തുടരുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റിന് 51 എന്ന നിലയിലാണ് ആതിഥേയര്‍.

9 വിക്കറ്റ് ശേഷിക്കെ 190 റണ്‍സ് മാത്രമാണ് മത്സരം ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. 15 റണ്‍സോടെ അംലയും 23 റണ്‍സുമായി എല്‍ഗറുമാണ് ക്രീസില്‍. 4 റണ്‍സ് നേടിയ മാര്‍ക്രത്തിന്‍റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് ഇന്നലെതന്നെ നഷ്ടമായിരുന്നു.

ഇന്നലെ വൈകുന്നേരം ബുംറയുടെ പന്ത് കുത്തിഉയര്‍ന്ന് എല്‍ഗറിന്‍റെ ഹെല്‍മറ്റിലിടിച്ചതോടെയാണ് കളി നിര്‍ത്തിവെച്ചത്. ഇന്നും അത്തരം സംഭവങ്ങളുണ്ടായാല്‍ മത്സരം ഉപേക്ഷിക്കാനാണ് തീരുമാനം.

ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര അടിയറവെച്ച ടീം ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആശ്വാസ ജയം നേടാമെന്ന പ്രതീക്ഷയിലാണ്.

ജോഹന്നാസ് ബര്‍ഗിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ 241 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം മറികടക്കാനാകുമോയെന്നത് കാത്തിരുന്ന് കാണണം.

ആദ്യ ഇന്നിംഗ്സില്‍ 7 റണ്‍സ് ലീഡ് വ‍ഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ പോരാട്ടവീര്യം കാട്ടുകയായിരുന്നു.247 റണ്‍സാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. 48 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് ടോപ്സ്കോറര്‍യ നായകന്‍ വിരാട് കൊഹ്ലി 41 റണ്‍സ് നേടി ഇന്ത്യന്‍ സ്കോറില്‍ കാര്യമായ സംഭാവന നല്‍കി.

33 റണ്‍സ് നേടിയ ഭുവനേശ്വര്‍ കുമാര്‍, 27 റണ്‍സ് നേടിയ മുഹമ്മദ് ഷമി എന്നിവര്‍ വാലറ്റത്ത് നടത്തിയ പ്രകടനവും ഇന്ത്യക്ക് മാന്യമായ സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. മുരളി വിജയ് 25 റണ്‍സ് നേടിയപ്പോള്‍ പാര്‍ഥിവ് പട്ടേലും കെ എല്‍ രാഹുലും 16 റണ്‍സ് വീതം നേടി.

ചേതേശ്വര്‍ പൂജാര 1 റണ്‍സും ഹര്‍ദ്ദിക് പാണ്ഡ്യ 4 റണ്‍സുമാണ് നേടിയത്. ബുംറ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇഷാന്ത് 7 റണ്‍സ് നേടി പുറത്താകാതെ നിന്നു.

മൂന്ന് വിക്കറ്റ് വീതം നേടിയ റബാഡയും മോണെ മോര്‍ക്കലും ഫിലാന്‍ഡറും ചേര്‍ന്നാണ് ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News