കൊല്ലത്ത് കോളറ സ്ഥിരീകരിച്ചു

കൊല്ലം ജില്ലയില്‍ ചടയമംഗലത്ത് കോളറ സ്ഥിരീകരിച്ചു. ബംഗാള്‍ സ്വദേശി റവുകുള്‍ ഇസ്ലാമിനാണ് കോളറ പിടിപെട്ടത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാലായിരുന്നു റവുകുള്‍ ഇസ്ലാം. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ ആയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വയറിളക്കവുമായി പ്രവേശിപ്പിച്ചു.

അതേ സമയം ആരോഗ്യവകുപ്പ് റാപ്പിട് ആക്ഷന്‍ ടീമിന്റെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാധി തടയാന്‍ നടപടികള്‍ സ്വീകരിച്ചതായി കൊല്ലം ഡപ്പ്യൂട്ടി ഡിഎംഒ ഡോക്ടര്‍ സന്ധ്യ അറിയിച്ചു. കഴിഞ്ഞ 23 നാണ് വയറിളക്കത്തെ തുടര്‍ന്ന് റവുകുള്‍ ഇസ്ലാമിനെ ആശുപത്രിയില്‍ പ്രവേശിപിക്കുന്നത് പരിശോധനാഫലം വന്നപ്പോഴാണ് ഇയാള്‍ക്ക് കോളറാ സ്ഥിരീകരിച്ചത്.

ഇവര്‍ താമസിച്ചിരുന്ന ലോഡ്ജ് ആരോഗ്യവകുപ്പും ലേബര്‍ വകുപ്പും സീല്‍ ചെയ്തു. സമീപ പ്രദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധനയും തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News